Saturday, July 30, 2011



പ്രവാസത്തിന്റെ "ഒന്നര പതിറ്റാണ്ട് "  ഭൂതകാല  സ്മരണകളില്‍   ഇടം കിട്ടാതെ പോയ  സമ്മിശ്ര കാലഘട്ടം --ഓര്‍മയിലെ   കണക്കു പുസ്തകത്തില്‍  കടലാസ് വന്ജിയായി  തുഴഞ്ഞു നീങ്ങുന്നു -ഒരു ചെറു വെള്ളത്തില്‍ ഏറി  ഉള്ള  യാത്ര  സമുദ്രം  പിന്നിട്ടു - വന്‍കരകള്‍ പിന്നിട്ടു - മഹാ മരുഭൂമിയില്‍  എത്തി നില്‍ക്കുകയാണ് - ഒരു പക്ഷെ  നളെകളിലെ  മനുഷ്യ വാസ കേന്ദ്രമാവാന്‍ പോവുന്ന  ശൂന്യാകാശ  യാത്രയുടെ  പ്രാരംഭമാവം ഇതെന്ന് കരുതുന്നു --സഹര്‍ഷ  ആത്മ നൊമ്പരങ്ങളുടെ   വേലിയെട്ടത്തില്‍ പെട്ട് മനസ്സ് സങ്കര്‍ഷ- ഭരിതമാവുംബോഴെല്ലാം -- ഉത്തരവധിത്വബോധം  എന്നാ പ്രവാസിയുടെ  മാത്രം " ശ്രേഷ്ട്ട മനസ്സിന് " ഞാന് വിധേയനായി --വിശ്വസിച്ച  മനസ്സുകളെയും --വിശ്വാസമാര്‍പ്പിച്ച  ഉറ്റവരെയും  ഉടയവരെയും --സഹാജാരികളെയും  ഒരു പോലെ സ്നേഹിക്കാന്‍  പഠിപ്പിച്ച  ശ്രേഷ്ട്ട കാലഘട്ടം --തിരിഞ്ഞു കൊത്താന്‍ ശ്രമിക്കാതെ  നേരിന്റെ വഴിയില്‍ മാത്രം ലോകത്തെ അന്വേഷിക്കാന്‍  ഉപദേശം തന്ന  ജന്മ പുണ്യങ്ങളുടെ അനന്തര അവകാശി -"കൃതാര്തന്‍  "  അതോടൊപ്പം അവരുടെ മാനസിക സങ്കല്‍പ്പങ്ങള്‍ക്ക്  പൂര്‍ണ തോതില്‍ സന്തോഷം  നല്‍കാന്‍ കഴിഞ്ഞില്ല എന്നാ നേരിയ  നോവും ഇന്നും  എന്നെ അറിയാതെ  പിന്തുടര്‍ന്ന്  കൊണ്ടിരിക്കുന്നു  ! ചരിത്രത്തില്‍   നിന്ന് പഠിക്കുകയും  -എഴുതുകയും ചെയ്യുമ്പോള്‍  നൂറ്റാണ്ടുകളുടെയും  പതിറ്റാണ്ട് കളുടെയും   വലിപ്പം  വല്ലാതെ മനസ്സിനെ അസ്വസ്ഥനാക്കിയിരുന്നു   എങ്കില്‍  സ്വന്തം  ജീവിതത്തിന്റെ പാതി കാലഘട്ടം  ഒരു പ്രവാസിയായി  കഴിഞ്ഞത്  ചരിത്രത്തോട്  ഉപമിക്കാന്‍  എനിക്ക് വാക്കുകളില്ല --സ്വാര്‍ത്ഥത  ഒരിക്കല്‍ പോലും തൊട്ടു തലോടിയിട്ടില്ലാത്ത  എന്റെ  കഴിഞ്ഞ കാല ജീവിതം  പൂര്‍ണതയില്‍ ഉത്തരവാദിത്വ നിരവ്വഹണം മാത്രമായിരുന്നു എന്നത്  കൊട്നു തന്ന ആവാം -----നവ കാലഘട്ടം എന്നെ പേടിപ്പെടുത്താന്‍ തുടങ്ങി --ചിന്തിക്കാനും  പ്രവര്‍ത്തിക്കാനും ആയി ഒരു പാട്  സമയം  കിട്ടിയിട്ടും തുലച്ച്  കളഞ്ഞ  അമൂല്യ നിമിഷങ്ങള്‍  ഇനി ഒരിക്കലും  തന്നെ തേടി വരില്ല എന്നാ തീര്‍ച്ച --വല്ലാതെ ആകുലപ്പെടുതുന്നു ---സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല --നാം കൂടുതല്‍ തിരിച്ചറിവിലേക്ക് നീങ്ങേണ്ട  സമയമായി എന്നത് സ്വ അനുഭവങ്ങളില്‍ നിന്ന് പൂര്‍ണ്ണ ബോധത്തോടെ തിരിച്ചറിഞ്ഞു -  കഷ്ട്ട  നഷ്ട്ടങ്ങള്‍  ഒരു ഭാഗത്തും - -എന്നാല്‍  മനസ്സമാധാനത്തോടെ  ജീവിതം അഭിമുഖീകരിക്കാന്‍  കഴിഞ്ഞത്  വലിയ നെട്ടമായും  ഞാന്‍ സ്വയം വിലയിരുത്തി --കൊച്ചു  മനസ്സിന്റെ  നിഷ്കളങ്കതയില്‍നിന്ന്  പതിറ്റാണ്ടിലെ  പ്രവാസിക്ക് നേടാനും  നേരിടാനും കഴിഞ്ഞത് ഒത്തിരി നേരത്തെ  സന്തോഷവും  ഒരു തണല്‍ മരത്തിലെ ഇളം കാറ്റും   മാത്രം --ചരിത്രവും  സമയവും   ചിരിപ്പിക്കാന്‍  മറന്നു പോയി എങ്കിലും  അനീതി കാട്ടിയില്ല എന്നത് സത്യം- -ഈ യാത്രയില്‍   ഒരിക്കല്‍ പോലും ഗോപുര സ്വപ്‌നങ്ങള്‍    സ്ഥാനം പിടിച്ചില്ല എങ്കിലും ചെറു പ്രതീക്ഷകളില്‍   ഒരു ചെറു പുഞ്ചിരിയോടെ  ഈ യാത്ര തുടരുകയാണ്  --നേരിന്റെ  വഴിയെ  -സത്യത്തിന്റെ സന്ദേശവുമായി  --സമത്വത്തില്‍ പ്രചോദിതനായി --സ്നേഹിച്ച മനസ്സുകളോട്  സഹാവസിച്ചു - -എളിമയോടെ  --നിങ്ങളില്‍ ഒരുവനായി ---------------
 
പ്രവാസത്തിന്റെ  പാതി വഴിയെ  മംഗല്യവര്യനായി - അതില്‍ സന്തോഷത്തിന്റെ പൊന്‍ വെളിച്ചവുമായി ഒരു പ്രിയപുത്രനും --സന്തോഷകരമായ  യാത്ര - - "മധുരമീ  നിമിഷങ്ങള്‍ " പരാതീനതകളും   വലിയ പരിഭവങ്ങളും  ഇല്ലാതെ -ആനന്തകരമായ    നിമിഷ  സൌഭാഗ്യങ്ങളിലൂടെ  തീര്‍ത്തും  വിജയകരമായ -മംഗളകരമായ  ദാമ്പത്യ അനുഗ്രഹീത ജീവിതം   ,, മനസ്സിന് തണല്‍മരമായി  മാറിയ  ആ വിശ്വ  നിഷ്ക്കളങ്ക   സ്വരൂപം  --നോവുന്ന ഹൃദയത്തെ  പോലും വാക്കുകളാല്‍  സാന്ത്വനമാക്കുന്ന ഹൃദയീശ്വരി --കാലവും   ജന്മവും നലികിയ അനുഗ്രത്തില്‍  ഞാന്‍ സന്തോഷവാന്‍ ----- അനുഗ്രഹിച്ചവനോടുള്ള ഭക്തിയും ,  കടപ്പാടും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി കൊണ്ട്  --ഭാവികാല  മോഹ സാഫല്യങ്ങള്‍ക്കായി  കാത്തിരിപ്പോടെ  --ഈ യാത്ര  തുടരുകയാണ് !!
പ്രവാസിയായത്‌ മുതല്‍  എല്ലാവരെയും പോലെ  ചിന്തകള്‍ കുന്നു കൂടി തുടങ്ങി ---ചിന്തകളുടെ ഉയരങ്ങള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു -എങ്കിലും ആശാവഹമായിരുന്നു ---എല്ലാ സഹോദരങ്ങളും  ഒരു പോലെ പറയാറുള്ളത്  ചിന്തകള്‍ക്ക് പകരം  കര്‍മ്മമണ്ഡലമായി   കരുതി  റമസാന്‍   നോമ്പിനെ  കാണണമെന്ന് -- ആ സമയത്ത് പോലും മറ്റു ചിന്തകളില്‍ നിന്ന് നമ്മുടെ മനസ്സിനെ  അകറ്റി നിര്‍ത്താന്‍ ഇതൊരു അവസരമായി  ഈ ഉള്ളവനും ഉപയോഗിച്ചിട്ടുണ്ട് --മനസ്സിന്റെ  പൂര്‍ണ ശുദ്ധീകരണത്തിന്  ഇതൊരു  വലിയ അവസരം --
പ്രവാസിയുടെ നോമ്പിനു  പവിത്രത കൂടുന്നത്  ഓരോരുത്തരും  അവരുടെ ജോലിയില്‍ തന്നെ  മുഴുകി  നോമ്പിനെ സ്വീകരിക്കുമ്പോഴാണ്    ---അത്  നാട്ടിന്‍ പുറങ്ങളില്‍ കണ്ടു വന്നിരുന്ന പ്രവണതയുടെ നേര്‍ വിപരീതമാണ് --ഇന്നത്തെ പൂര്‍ണ്ണ അവസ്ഥ  നാട്ടില്‍  എന്തെന്ന് പറയാന്‍ ഞാന്‍ അശക്തനാണ്  --
 
 പ്രത്യേകിച്ചും പ്രവാസിയുടെ   ഇപ്പോഴത്തെ റമസാന്‍ വ്രതം  ഒരു വലിയ പരീക്ഷണമാണ് -അത്യുഷ്ണത്തില്‍   ഒരു സെക്കന്റ്‌ പോലും പുറത്തിരിക്കാന്‍  കഴിയാത്ത അവസ്ഥയില്‍  15  മണിക്കൂര്‍  വ്രതം അനുഷ്ടാനം   പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്  അവന്റെ  വിശ്വാസത്തിന്റെ  പവിത്രത വര്‍ധിപ്പിക്കുകയാണ് --- അങ്ങനെ  എന്റെ  ഓര്‍മയിലും  ചിന്തയിലും  പ്രവാസലോകത്തെ  സാധാരണക്കാരന്റെ  നോമ്പ് വിശേഷം എന്നത്തേയും പോലെ  ഇന്നും ഒരു പ്രതിസന്ധി  ഘട്ടത്തിലാണ് --പ്രഭാതം മുതല്‍ പ്രതോഷം വരെ ജോലി  ചെയ്യിപ്പിച്ചു  കൂലി കൊടുക്കാന്‍ യജമാനന്റെ  കാല്‍  നക്കേണ്ട അവസ്ഥ  ഇന്നും ഞാന്‍ പ്രതിനിദാനം ചെയ്യുന്ന പ്രവാസി ലോകത്തെ  വിശേഷമാണ് ----എല്ലാം  ""ഗദദാമ "" യോട്  ഉപമിക്കാന്‍ കഴിയില്ല എങ്കിലും  ക്രൂര നികൃഷ്ട്ടമായ  അടിമ വ്യവസ്ഥിതിക്കു  തുല്യമായി പലതും  ഇവിടെ നടക്കുന്നു  എന്നത്  കണ്‍ മുന്നില്‍ കണ്ട അനുഭവങ്ങളില്‍  നിന്ന് എനിക്ക് പറയാന്‍ കഴിയും  -നിഷേദിക്കാം - പക്ഷെ  അസത്യമെന്ന് പറഞ്ഞു  പുച്ചിക്കരുത്‌ ---ലോകത്ത്  ഏറ്റവും അധികം  പ്രവാസ  സമൂഹം ജീവിക്കുന്ന നാട്ടില്‍ ഒന്നാവും  സൗദി അറേബ്യ --അത് കൊണ്ട് തന്നെ പ്രവാസിയുടെ  കാര്യം പറയുമ്പോള്‍  ഇവിടെ   പറ്റി  പരാമര്‍ശിക്കാതെ പോവാന്‍ കഴിയില്ല --ഓരോ  വര്‍ഷവും  വരുന്ന പുതിയ നിയമസംഹിതകള്‍  പ്രവാസിയുടെ നെഞ്ഞിടിപ്പ്‌ കൂട്ടുന്നു --""പെട്രോ  ഡോളറിന്റെ  നാട്ടില്‍ നിന്ന് ശത കോടീശ്വര  പട്ടം  നേടിയവര്‍ക്ക് പ്രസങ്ങിക്കം ""- പക്ഷെ  ഒന്നും നേടാതെ  വിരഹ  വേദന മാത്രം ബാക്കിയാക്കി  -കാലിയായ  പോക്കെറ്റ്‌മയി  ജന്മ നാടിനെ  അല്ലെങ്കില്‍  സ്വ  കുടുംബത്തെ   അഭിമുഖീകരിക്കുന്ന --അഭിമുഖീകരിക്കേണ്ടി  വന്ന  ദശലക്ഷം പ്രവാസികളില്‍ ഒരുവന്റെ  വരികളില്‍  അസ്വഭവം  ഒന്നും കാണാതിരുന്നാലും ---അറേബ്യന്‍  നാടുകളില്‍ കാണുന്ന   മണി മന്തിരങ്ങള്‍ക്ക്  എല്ലാം തന്നെ പാവപ്പെട്ട പ്രവാസിയുടെ  കണ്ണീരിന്റെ  കഥ പറയാന്‍ കഴിയും --""വിയര്‍പ്പു വറ്റുന്നതിന്റെ മുന്‍പേ  അവന്റെ  കൂലി കൊടുക്കണം  "  എന്ന് പഠിപ്പിക്കുന്ന  ഇസ്ലാമിക തത്വ ഭരണ  സംഹിതക്ക് കീഴില്‍  പോലും   ഇപ്പോഴും  "നിക്രിഷ്ട്ടന്മാരുടെ  അട്ടഹാസങ്ങള്‍"  യാതെഷ്ട്ടം നടക്കുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകും !
എന്തായാലും  പരിശുദ്ധ റമസാന്‍  സമാഗതമായി --കഴിഞ്ഞകാല  പപമോക്ഷങ്ങള്‍ക്കായി  വിശ്വാസികള്‍  ദൈവത്തിലേക്ക്  അടുക്കുന്ന  പുണ്യങ്ങളുടെ പൂക്കാലമായി റമസാന്‍ --നളെകളിലെ  അനുഗ്രങ്ങള്‍ക്കായി  ദൈവീക സന്നിധിയോടു  കേണഅപേക്ഷിക്കാന്‍  വ്രതനുഷ്ട്ടനുഷ്ട്ടനതിലൂടെ  വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന പുണ്യ മാസം --പാപ മോചനം  വഴി  സ്വര്‍ഗ്ഗീയ  പ്രവേശം ഉറപ്പാക്കാന്‍  --വ്രതമാര്‍ഗ്ഗം   വഴി  ദൈവീക ചിന്തകളില്‍   മുഴുകുന്ന  വിശ്വാസി - ഈ  അസുലഭ  നിമിഷം  നമുക്കും  പവിത്രതയോടെ  ഉപയോഗിക്കാന്‍  ശ്രമിക്കാം ---എല്ലാ വിശ്വാസികളെയും പോലെ  ഞാനും  എല്ലാ പ്രാര്‍ത്ഥനയിലും  പങ്കാളിയാവുന്നു --
-
ഏവര്‍ക്കും   റമസാന്‍  ആശംസകള്‍ !!!!!

1 comment: