അവളിലെ കാത്തിരിപ്പുകള്‍ക്ക് വിശ്രമമുണ്ടയിരുന്നില്ല-- എന്നും അല്ലെങ്കില്‍ എന്നെങ്കിലും തന്നെ തേടിയെത്തുന്ന ആ പുരുഷ സാന്നിധ്യം അവളുടെ മനസ്സിന്റെ അകത്തളങ്ങളില്‍ ഒളി ഞ്ഞിരിക്കാന് തുടങ്ങിയിട്ട് വര്‍ഷന്തരങ്ങള്‍ കടന്നു പോയി ---സ്വപ്ന സദ്രിശ്യങ്ങളുടെ സഫലീകരണം അവള് ജീവിത ചര്യയാക്കി മാറ്റി --കാലത്തിന്റെ മാറ്റങ്ങള്‍ അവളില്‍ ഒരു ചലനവും ശ്രിഷ്ട്ടിച്ചില്ല -- അവളിലെ യഥാര്‍ത്ഥ കാമുകന് എന്നും ജീവസുറ്റ പ്രതിബിംബമായി , സ്വന്തം ഹൃദയത്തില്‍ അവള്; കൊത്തി വെച്ചിരുന്നു - ഊണിലും ഉറക്കത്തിലും കൂടാതെ ജപനാമങ്ങളില് പോലും അറിയാതെ തന്റെ സ്വന്തം കുമാരന്റെ ശ്രേഷ്ഠ നാമം അവള് ജപിക്കുമായിരുന്നു-- സമയത്തിന്റെ കാത്തിരിപ്പില്ലാത്ത മൃഗീയത അവളില്‍ തെല്ലും പരിഭവമുണ്ടാക്കിയില്ല --യഥേഷ്ടം മനസ്സിന്റെ തുടര്ചിന്തകളെ അവള് പൂര്‍ണ നിയന്ത്രണതിലക്കിയിരുന്നു --ചാടിക്കടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പോലും നിതാന്ത ജാഗ്രത അവളില്‍ പ്രകടമായിരുന്നില്ല --അവളുടെ മനസ്സിലും ചിന്തയിലും നേരിന്റെ അംശങ്ങള്‍ മാത്രം --അവളുടെ ചിരിയില്‍ പോലും തന്റെ പ്രാനേശ്വരന് വേണ്ടി അര്‍പ്പിക്കപ്പെട്ട-- നളെകളിലെ വിശ്വ യാമങ്ങളിലെ സന്തോഷ നിമിഷങ്ങള്‍ കാണാമായിരുന്നു ---ഉപദേശ വരികള്‍ക്ക് ഒരു പ്രയാസവും തോന്നിയില്ല --ബഹുമാനവക്കുകള് ആയി തോന്നാം എങ്കിലും -പ്രണയം എന്നാ സ്വീകാര്യത അവളില്‍ കൊടുമുടിയോളം ഉയര്‍ന്നു കഴിഞ്ഞിരുന്നു --സ്വന്തം ഉത്തരവാദിത്വങ്ങള്‍ അവളില്‍ പലര്‍ക്കും സത് --ഉപദേശത്തിന്റെ സ്നേഹ വരികളായി സമര്‍പ്പിക്കേ ണ്ടി വന്നു -- വഞ്ചന തോന്നിക്കാത്ത പുഞ്ചിരി നിറഞ്ഞ മുഖത്ത് നോക്കി ആര്‍ക്കും അവളെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല ---വിശ്വാസത്തെ അതിന്റെ യഥാര്‍ത്ഥ വഴികളില്‍ കാണാന്‍ ശ്രമിക്കുന്ന തങ്ങളുടെ പ്രിയ മകളെ അല്ലെങ്കില്‍ സഹോദരിയെ ഒരു വഴികാട്ടിയായി കാണാനല്ലാതെ അവളില്‍ ഒരു ഒരു അവിശ്വാസത്തിന്റെ കണിക സങ്ങല്പ്പിക്കുക പോലും അവര്‍ക്ക് വേദനാജനകമായിരുന്നു !!
കാലത്തിന്റെ അതിവേഗത അവളെ പോലെ തന്നെ കൂട്ടുകുടുംബങ്ങളെയും തെല്ലു സ്വാധീനിക്കാന്‍ തുടങ്ങി --പ്രണയത്തിനു എത്രയും പെട്ടെന്ന് തന്നെ പരിണിത ഫലം കണ്ടെത്താന്‍ അവളിലെ യഥാര്‍ത്ഥ സ്നേഹത്തിനു സമ്മര്‍ദം വന്നു തുടങ്ങി --സ്നേഹത്തിന്റെ ഗുണഭോക്താവിനെ എത്രയും പെട്ടെന്ന് തന്നെ നാട്ടില്‍ എത്തിക്കാന്‍ അവര്‍ തീവ്ര ശ്രമത്തിലായി --എന്നാലും അവരെല്ലാം തങ്ങളുടെ പ്രതീക്ഷകള്‍ സ്വന്തം സ്നേഹത്തില്‍ യഥാര്ത്യമാകുന്നത് പോലെ തോന്നി -- അപ്പോഴേക്കും കുമാരന് പെട്ടെന്ന് തിരിച്ചെത്താന്‍ കഴിയാത്ത രൂപത്തില്‍ നല്ല ഒരു ജോലിയില്‍ പ്രവേശിച്ചിരുന്നു ---എല്ലാം സ്വന്തം പ്രാണ വയുവായി കരുതിയിരുന്ന തന്റെ കുമാരിയോടു പറയുമായിരുന്നു --അവളിലെ സ്നേഹ മലര്‍വാടി വിരിയുന്നതും ആ വാക്കുകള്‍ കേട്ടായിരുന്നു ---തന്റെ പ്രിയതമാനകാന് പോകുന്നവന്റെ സാമൂഹ്യ ചുറ്റുപാടുകളും ഉയര്‍ന്ന വിദ്യാഭ്യാസവും അവളെ വല്ലാതെ സന്തോഷത്തില്‍ ആക്കുമായിരുന്നു --അവന്റെ ഓരോ വാക്കുകളിലും അവള് തന്റെ സ്നേഹത്തിന്റെ വിശാലതതയും സ്വീകാര്യതയും സ്വയം അനുഭവിച്ചറിയാന്‍ ശ്രമിച്ചു -തന്റെ പ്രാണന്റെ ഓരോ ഉയര്‍ച്ചയും അവളുടെ പ്രാര്തനയുടെയും - താന്‍ നല്കിയ സ്നേഹ ഐശ്വര്യത്തിന്റെയും ഫലമാണെന്ന് സ്വയം കരുതി സമാധാനിച്ചു പോന്നു --- അത്തരം വാക്കുകള്‍ മാത്രം അവനില്‍ നിന്നും അവള്‍ക്കു പ്രതികരണമായി കിട്ടുകയും ചെയ്തിരുന്നു - എന്നിരുന്നാലും ദിവസങ്ങള്‍ ഓരോന്നും അവരുടെ പ്രണയത്തിന്റെ ആര്‍ദ്ര നിമിഷങ്ങക്കായി കാതോര്‍ത്തു - രാപകലുകള്‍ അവരുടെ പ്രണയ നൊമ്പരത്തിന്റെ സ്ഥിര പ്രേക്ഷകരായി മാറി -- പ്രകൃതിയും -പൊതു സമൂഹവും അവരോടു കൂടുതല്‍ കൂടുതല്‍ അനുഗ്രഹം കാണിച്ചു തുടങ്ങി -- പ്രദേശത്താകെ അവരുടെ പ്രണയ നൊമ്പരം ഒരു തരം ഇളം കാറ്റായി പരിണമിച്ചു ---പക്ഷി --സസ്യ ജാലകങ്ങള്‍ പോലും അവരുടെ സ്നേഹമതില് കൂടാരത്തില്‍ ഒരു വരാരകാന് മത്സരിച്ചു --
എല്ലാവരും പൂര്‍ണ മനസ്സോടെ തികച്ചും മംഗളകരമായി --ആര്‍ഭാടത്തോടെ --മംഗല്യം നടത്താന്‍ തീരുമാനിച്ചു --- ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി ---അവളില്‍ പൂര്‍ണതയില്‍ ചന്ദ്രന് പ്രത്യക്ഷപ്പെട്ടത് പോലെ തോന്നിപ്പിക്കും --അകലങ്ങള്‍ കുറയും തോറും അവള് കൂടുതല്‍ കൂടുതല്‍ സുന്ദരിയായി --സന്തോഷവും --ഐശര്യവും നിറഞ്ഞ അവളിലെ പൂര്‍ണ ചന്ദ്രന്റെ രൂപം പ്രദേശവാസികളെ പൂര്‍ണ സന്തോഷവാരക്കി --അവര്‍ക്കെല്ലാം അതൊരു പുറപ്പാടു തന്നെയായിരുന്നു --
പക്ഷെ എല്ലാം പുരോഗമിച്ചപ്പോഴേക്കും ---എല്ല്ലാം അതിന്റെ പൂര്ന്തീകരണത്തില് എത്തുമ്പോഴേക്കും ---ദൈവത്തിന്റെ വികൃതി ഉണ്ടാവുകയായിരുന്നു --------അങ്ങിനെ പ്രണയം പ്രണയ വഹിനിയായി തുടര്‍ന്ന് കൊണ്ടേയിരുന്നു ------
nice article
ReplyDelete